ബിവറേജസ് വില്‍പനശാലകളില്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കില്ല: കെ. ബാബു
ബിവറേജസ് വില്‍പനശാലകളില്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കില്ല: കെ. ബാബു
Saturday, April 25, 2015 12:33 AM IST
കൊച്ചി: ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കില്ലെന്നു മന്ത്രി കെ. ബാബു. തിരക്കു പരിഗണിച്ചു ക്യൂ ഒഴിവാക്കാന്‍ ബില്ല് അടിച്ചു നല്‍കാനും ടോക്കണ്‍ നല്‍കാനും നിലവിലെ സംവിധാനം വിപുലപ്പെടുത്താനാണു തീരുമാനിച്ചത്. ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ് കോര്‍പറേഷന്റെ വില്‍പനശാലകളില്‍ തിരക്കേറി. ബിവറേജസ് ഔട്ട്ലെറ്റുകളിലേക്കു വരുന്നവരുടെ എണ്ണം പത്തില്‍നിന്നു 13 ലക്ഷമായി കൂടിയിരിക്കുകയാണ്. തിരക്കു കൂടിയതോടെ ആളുകളെ നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായം തേടി ബിവറേജസ് എംഡി ഡിജിപിക്കു കത്തയച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.