കെ.എന്‍. ആനന്ദ കുമാറിന് ചെറിയാന്‍ പാലാത്ര അവാര്‍ഡ്
കെ.എന്‍. ആനന്ദ കുമാറിന് ചെറിയാന്‍ പാലാത്ര അവാര്‍ഡ്
Saturday, April 25, 2015 12:32 AM IST
കോട്ടയം: ചെറിയാന്‍ പാലാത്ര അവാര്‍ഡിനു ശ്രീ സത്യസായി ബാബ ഓര്‍ഫനേജ് ട്രസ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍. ആനന്ദകുമാര്‍ അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ചെറിയാന്‍ പാലത്ര, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സ്ഥാപകനും മുന്‍സംസ്ഥാന പ്രസിഡന്റുമാണ്.


ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന ചെറിയാന്‍ പാലാത്രയുടെ സ്മരണയ്ക്കായി ചെറിയാന്‍ പാലാത്ര ഫൌണ്േടഷനാണ് അവാര്‍ഡ് നല്കുന്നത്. 26നു എകെജിഎസ്എംഎ 70-ാം വാര്‍ഷികസമ്മേളനത്തില്‍ ഹോട്ടല്‍ വിന്‍സര്‍ കാസില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് വിതരണം നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.