സ്വര്‍ണവെള്ളരി തട്ടിപ്പ്: പ്രതി പിടിയില്‍
സ്വര്‍ണവെള്ളരി തട്ടിപ്പ്: പ്രതി പിടിയില്‍
Tuesday, April 21, 2015 12:06 AM IST
പെരിന്തല്‍മണ്ണ: ചെമ്പില്‍ നിര്‍മിച്ച വെള്ളരി സ്വര്‍ണക്കട്ടിയാണെന്നു തെറ്റിദ്ധരിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. തിരൂരങ്ങാടി ചെമ്മാട് ഹോസ്പിറ്റല്‍ റോഡ് സ്വദേശി ചപ്പത്തിങ്ങല്‍ വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (50) ആണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. ഈ മാസം രണ്ടിനാണു കേസിനാസ്പദമായ സംഭവം. വളാഞ്ചേരി പേരശന്നൂര്‍ കാട്ടാച്ചിറയില്‍ ചികിത്സ നടത്തുന്ന യുവതിയെ സമീപിച്ചാണു തട്ടിപ്പ് നടത്തിയത്. കക്കൂസിനു കുഴിയെടുത്തപ്പോള്‍ കിട്ടിയതാണെന്നു പറഞ്ഞു സ്വര്‍ണവെള്ളരി നല്‍കി പരാതിക്കാരിയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.


പരാതിക്കാരി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണു തട്ടിപ്പു ബോധ്യപ്പെട്ടത്. പാലക്കാട് സ്വദേശിയുമായി ചേര്‍ന്നാണു ഷുക്കൂര്‍ തട്ടിപ്പ് നടത്തിയതെന്നും കിട്ടിയ അഞ്ചുലക്ഷം തുല്യമായി വീതിച്ചെന്നും പോലീസ് പറഞ്ഞു. സമാനമായ തട്ടിപ്പ് മറ്റിടങ്ങളില്‍ നടത്തിയിട്ടുണ്േടായെന്ന അന്വേഷണത്തിലാണു പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.