ഹോമിയോ, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കു പഠനസൌകര്യം നിഷേധിക്കരുത്
Tuesday, April 21, 2015 12:31 AM IST
കൊച്ചി: ഹോമിയോ, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായിരുന്ന നിരീക്ഷണ പഠന സൌകര്യം റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി ഡോ.ജോബി ജോണി, ട്രഷറര്‍ ഡോ.എസ്. സാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പൊതുഖജനാവിലെ പണം ഉപയോഗിച്ചു പടുത്തുയര്‍ത്തിയ അടിസ്ഥാന സൌകര്യങ്ങളും ശാസ്ത്രവൈജ്ഞാനിക രംഗത്തെ അറിവുകളും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. വിവിധ വൈദ്യശാസ്ത്രങ്ങളുടെ സമന്വയത്തിലൂടെ മെച്ചപ്പെട്ട പൊതുജനാരോഗ്യം എന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യത്തെ തുരങ്കം വയ്ക്കുന്നതാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാടുകള്‍.


കൊച്ചിയില്‍ 26നു നടക്കുന്ന അസോസിയേഷന്‍ സമ്മേളനം ഈ വിഷയം ഗൌരവമായി ചര്‍ച്ചചെയ്യും. ഇതര വൈദ്യശാസ്ത്ര സംഘടകളെയും ബഹുജന പ്രസ്ഥാനങ്ങളെയും അണിനിരത്തിക്കൊണ്ട് ഈ കരിനിയമത്തിനെതിരെ ശക്തമായി രംഗത്തു വരുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.