സ്പിക് സംസ്ഥാന സമ്മേളനം 25 മുതല്‍ കണ്ണൂരില്‍
Tuesday, April 21, 2015 12:30 AM IST
കണ്ണൂര്‍: മോണരോഗ ചികിത്സാ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് പേരിയോഡോന്‍ഡിസ്റ് ആന്‍ഡ് ഇംപ്ളാന്റോളജിസ്റ് ഓഫ് കേരള (സ്പിക്) യുടെ സംസ്ഥാന സമ്മേളനം 25, 26 തിയതികളില്‍ കണ്ണൂരില്‍ നടക്കും. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ 25 ന് രാവിലെ 9.30 ന് മംഗളൂരു യേനപ്പോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ ഡോ.സന്തോഷ് ശ്രീധറും ഡോ.സി.കെ. അശോകനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

എമര്‍ജന്‍സി മെഡിസിന്‍ ക്ളസ്റര്‍ ഹെഡ് ഡോ. പി പി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുവായ ആരോഗ്യത്തിനു മോണസംരക്ഷണത്തിന്റെ പ്രാധാന്യം എന്നതാണു സമ്മേളനം ഉന്നയിക്കുന്ന മുഖ്യവിഷയം. മോണരോഗവും അവയുടെ കാരണങ്ങളും, ചികിത്സാരീതികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കുക, മോണരോഗങ്ങളുടെ നൂതന ചികിത്സാരീതിയെക്കുറിച്ച് അംഗങ്ങള്‍ക്കു തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണു സ്പികിന്റെ ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.