വയോധിക കുത്തേറ്റു മരിച്ചു; യുവാവ് അറസ്റില്‍
Tuesday, April 21, 2015 12:26 AM IST
നെടുമ്പാശേരി: മേയ്ക്കാട് കൊങ്ങോത്തറയില്‍ പനങ്ങാടത്ത് വീട്ടില്‍ അമ്മിണി (62) കുത്തേറ്റു മരിച്ചു. അയല്‍വാസിയും അമ്മിണിയുടെ അകന്ന ബന്ധുവുമായ നമ്പിള്ളികൂട്ടം വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ അജുവിനെ (21) ചെങ്ങമനാട് പോലീസ് അറസ്റ് ചെയ്തു. അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച വാക്കേറ്റമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണു സംഭവം. വീട്ടില്‍ അമ്മിണി തനിച്ചു താമസിക്കുകയായിരുന്നു. കത്തിക്കുത്തേറ്റ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ മൂന്നോടെ മരിച്ചു. ശരീരത്തില്‍ ഇരുപതിലധികം കുത്തേറ്റിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ പോസ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അങ്കമാലി സിഐ ഡി. രാധാകൃഷ്ണപിള്ളയുടെ മേല്‍നോട്ടത്തിലാണു കേസന്വേഷണം. കൊലപാതകം നടന്ന വീട് വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു. കാരക്കാട്ടുകുന്ന് അങ്കണവാടി ഹെല്‍പ്പര്‍ അംബിക അമ്മിണിയുടെ ഏക മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.