എസ്ഐയെ മര്‍ദിച്ച സൈനികന്‍ അറസ്റില്‍
Tuesday, April 21, 2015 12:26 AM IST
ചെറുപുഴ(കണ്ണൂര്‍): വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചു ബൈക്ക് ഓടിച്ചതിനു പോലീസ് പിടികൂടിയപ്പോള്‍ എസ്ഐയെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സൈനികനെ അറസ്റ് ചെയ്തു. എയര്‍ഫോഴ്സ് പഞ്ചാബ് 34 വിംഗിലെ ഉദ്യോഗസ്ഥന്‍ ചാലക്കോട് കോറോം വട്ടിയന്‍വീട്ടില്‍ വി.വി. ലിജുവിനെ(25)യാണ് അറസ്റ് ചെയ്തത്. ഇയാളെ പിന്നീടു പയ്യന്നൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. പെരിങ്ങോം പ്രിന്‍സിപ്പല്‍ എസ്ഐ പി.ബി. സജീവനെ ലിജു മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്നാണു കേസ്. ഞായറാഴ്ച വൈകുന്നേരം ഉമ്മറപ്പൊയിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.