സുഗതകുമാരിക്കു മലയാളശ്രേഷ്ഠകവി ബഹുമതി
സുഗതകുമാരിക്കു മലയാളശ്രേഷ്ഠകവി ബഹുമതി
Tuesday, April 21, 2015 12:25 AM IST
തിരുവനന്തപുരം: മഹാകവി പി ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ മലയാള ശ്രേഷ്ഠകവി ബഹുമതി ക്കു കവയത്രി സുഗതകുമാരി യും കവിപ്രതിഭാ ബഹുമതിക്കു കവി പഴവിള രമേശനും അര്‍ഹനായി. 29നു വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.പുതുശേരി രാമചന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്നു പുരസ്കാര നിര്‍ണയസമിതി അംഗമായ പ്രഫ.അലിയാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാരായണ ഭട്ടതിരി രൂപകല്പന ചെയ്ത ഫലകമാണു പുരസ്കാര മായി നല്കുക. ചടങ്ങിനോടനുബ ന്ധിച്ചു മഹാകവി പി ഫൌണ്േടഷന്‍ അന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നടക്കും.

ഫൌണ്േടഷന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ഡോ.പുതുശേരി രാമചന്ദ്രനാണു ഫൌണ്േടഷന്‍ ചെയര്‍മാന്‍. പുസ്ത ക പ്രകാശനം, കാവ്യോത്സവം, നാരായണ ഭട്ടതിരിയുടെ കൈപ്പട പ്രദര്‍ശനം, അക്ഷരശ്ളോക സദസ്, കവി യോര്‍മ എന്നിവയ്ക്കു പുറമെ മഹാകവി പി യുടെ കവിതകളെ ആധാരമാക്കി ഗ്രേസി ഫിലിപ്പിന്റെ ജലച്ഛായ ചിത്രപ്രദര്‍ശനം, രമേശ് നാരായണന്‍ അവതരിപ്പിക്കുന്ന ഗസല്‍, ഡോ.നീനാ പ്രസാദിന്റെ മോഹിനിയാട്ടം, കളിയച്ഛന്‍ ആധാരമാക്കി രാജീവ് കൊടുങ്ങല്ലൂര്‍ അവതരിപ്പിക്കുന്ന കഥകളി എന്നിവയുണ്ടാകും. പത്രസ മ്മേളനത്തില്‍ ഫൌണ്േടഷന്‍ വൈസ് ചെയര്‍മാന്‍ കെ.എ. മുരളീധരന്‍, സെക്രട്ടറി എം. ചന്ദ്രപ്രകാശ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.