കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍
Monday, April 20, 2015 1:02 AM IST
കൊച്ചി: മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റിലായി. തൂത്തുക്കുടി മടത്തവേളി സ്വദേശി തോമസ് ആല്‍വാ എഡിസനെയാണ്(28) തൂത്തുക്കുടിയിലെ മെഗ്നാനപുരത്തുനിന്നു സെന്‍ട്രല്‍ പോലീസ് അറസ്റ് ചെയ്തത്. 2012ല്‍ എറണാകുളം കോമ്പാറയിലായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ തോമസ് ഒളിവില്‍ പോയി.

ഓപ്പറേഷന്‍ സുരക്ഷയോടനുബന്ധിച്ചു നടന്ന തെരച്ചിലിന്റെ ഭാഗമായി പ്രതി തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മെഗ്നാപുരത്ത് ഉണ്െടന്നു വിവരം ലഭിച്ചു. പിന്നീടു തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കറിന്റെ നിര്‍ദേശാനുസരണം എറണാകുളം അസിസ്റന്റ് പോലീസ് കമ്മിഷണര്‍ സുരേഷ് കുമാര്‍, സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ വിമല്‍, എഎസ്ഐ ജോഷി, സിവില്‍ പോലീസുകാരായ നിജാഫ്, സിന്‍ലാല്‍, ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.