റബര്‍: ബജറ്റ് പ്രഖ്യാപനത്തിനു തുടര്‍നടപടി ഉറപ്പെന്നു മുഖ്യമന്ത്രി
റബര്‍: ബജറ്റ് പ്രഖ്യാപനത്തിനു തുടര്‍നടപടി ഉറപ്പെന്നു മുഖ്യമന്ത്രി
Monday, April 20, 2015 1:01 AM IST
കോട്ടയം: റബര്‍ സംഭരണം സംബന്ധിച്ചു ബജറ്റ് പ്രഖ്യാപനത്തിനു തുടര്‍നടപടി അടിയന്തരമായി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റബര്‍ സംഭരണത്തിനായി വെയര്‍ ഹൌസിംഗ് കോര്‍പറേഷനെ ചുമതലപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് പ്ളാറ്റ് ഫോം ഓഫ് ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതാക്കള്‍ പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു നല്കിയ നിവേദനത്തിനു മറുപടി നല്കവേയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. വെയര്‍ഹൌസിംഗ് കോര്‍പറേഷന്‍വഴി സംഭരിക്കുന്ന റബര്‍ വാങ്ങാന്‍ പ്രമുഖ ഫാക്ടറികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.


റബര്‍ ബോര്‍ഡില്‍ സ്ഥിരം ചെയര്‍മാനെ നിയമിക്കുന്നതിനു സമ്മര്‍ദം ചെലുത്തണമെന്നു നേതാക്കള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്, ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ അഡ്വ. പി.കെ. ചിത്രഭാനു, ലാല്‍ വര്‍ഗീസ് കല്പകവാടി, മാത്യു സ്റീഫന്‍, ബാബു ജോസഫ്, അഡ്വ.സുരേഷ് കോശി, പി.പി. മുഹമ്മദുകുട്ടി, ജോസഫ് ബേബി, സുരേഷ് തുടങ്ങിയവരാണു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.