സി.പി. രാമരാജ പ്രേമപ്രസാദ് ചുമതലയേറ്റു
Monday, April 20, 2015 1:14 AM IST
തിരുവനന്തപുരം: നിയമ സെക്രട്ടറിയായിരുന്ന സി.പി. രാമരാജ പ്രേമ പ്രസാദ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ചുമതലയേറ്റു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്ട്രാറായിരുന്നു. 2002-2004 കാലയളവില്‍ നിയമവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ അഡീഷണല്‍ രജിസ്ട്രാറും ആയിരുന്നു. 1988ലാണ് ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചത്. ആലപ്പുഴ, കൊല്ലം, ഏറ്റുമാനൂര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മുന്‍സിഫ് മജിസ്ട്രേറ്റായി പ്രവര്‍ത്തിച്ചു. കോഴിക്കോടും ആലപ്പുഴയിലും സബ് ജഡ്ജിയായി. ആലപ്പുഴയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായിരുന്നു. കാസര്‍കോട്ടും മാവേലിക്കരയിലും ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.