കാര്‍ഷിക വായ്പ പലിശ ഒരു ശതമാനം ആക്കണം: പി.സി.തോമസ്
കാര്‍ഷിക വായ്പ പലിശ ഒരു ശതമാനം ആക്കണം: പി.സി.തോമസ്
Monday, April 20, 2015 1:13 AM IST
കോട്ടയം: കാര്‍ഷിക വായ്പയ്ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ സബ്സിഡി വന്‍തോതില്‍ കുറച്ച് നാലു ശതമാനത്തില്‍നിന്ന് 12 ശതമാനം വരെയാക്കിയ നടപടി പിന്‍വലിക്കണമെന്നും കാര്‍ഷിക ലോണ്‍ പലിശ ഒരു ശതമാനമാക്കി നിജപ്പെടുത്തണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് ആവശ്യപ്പെട്ടു. മേയ് 11ന് കാസര്‍ഗോഡുനിന്നാരംഭിച്ച് 28-ന് അവസാനിക്കുന്ന തന്റെ നേതൃത്വത്തിലുള്ള കേരള യാത്രയില്‍ ഈ കാര്യം ശക്തമായി ഉന്നയിക്കുമെന്നു തോമസ് പറഞ്ഞു. 28-ന് എല്ലാ ജില്ലകളും കടന്നതിനുശേഷം കോട്ടയം തിരുനക്കര മൈതാനത്താണ് അഴിമതിക്കെതിരേ കേരള യാത്ര എന്ന പരിപാടി സമാപിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ച് അവയ്ക്കു മാത്രമായി പാര്‍ലമെന്റിലും നിയമസഭകളിലും കാര്‍ഷിക ബജറ്റ് അവതരിപ്പിക്കണമെന്ന കാര്യവും കേരള യാത്രയില്‍ പ്രചരിപ്പിക്കുമെന്നും തോമസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.