പാചകവാതകം: മൂന്നാം വട്ട ചര്‍ച്ചയും പരാജയം; ഇന്നു വീണ്ടും ചര്‍ച്ച
Monday, April 20, 2015 12:37 AM IST
തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റില്‍ ഹൌസ് കീപ്പിംഗ് തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും നടത്തിവരുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്കു കടന്നു. ഇതോടെ സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ സിലിണ്ടര്‍ ക്ഷാമം രൂക്ഷമായി. ഇന്നലെ നെട്ടൂരില്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നു സമരം ശക്തമാക്കാനാണു സമരസമിതിയുടെ തീരുമാനം. ഐഒസി തൊഴിലാളി സമരം തുടരുന്നതിനാല്‍ പുതിയ കരാറുകാരന്‍ ചുമതലയേറ്റെടുത്തിട്ടില്ല. ചുമതലയേല്‍ക്കാത്തതിനാല്‍ ഐഒസി പുതിയ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല. ഇന്നു സമരം ഒത്തുതീര്‍ന്നാലും സിലിണ്ടര്‍ വിതരണം ഒരാഴ്ച വരെ വൈകാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.