മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷ ഇന്നു മുതല്‍
Monday, April 20, 2015 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ ഇന്നാരംഭിക്കും. ഇന്നും നാളെയും എന്‍ജിനിയറിംഗും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മെഡിക്കലും പ്രവേശനപരീക്ഷകളാണു നടക്കുന്നത്. സംസ്ഥാനത്തെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായി എന്നിവിടങ്ങളിലുമായി 1.6 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതുന്നത്.

രാവിലെ 9.30നു വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ പ്രവേശിക്കണം. 9.55ന് ചോദ്യപേപ്പര്‍ വിതരണം ചെയ്യും. 10 മുതലാണു പരീക്ഷ. 12.30നു പരീക്ഷ അവസാനിക്കും.


അഡ്മിറ്റ് കാര്‍ഡ്, ക്ളിപ്പ് ബോര്‍ഡ്, നീല, കറുപ്പ് എന്നീ ബോള്‍ പോയിന്റ് പേന എന്നിവ പരീക്ഷാര്‍ഥികള്‍ക്കു ഹാളിലേക്കു കൊണ്ടുപോകാം. ഓരോ ചോദ്യ പേപ്പറിലും 120 ചോദ്യങ്ങളുണ്ടായിരിക്കും. 150 മിനിറ്റാണ് ഉത്തരമെഴുതാനുള്ള സമയം. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങള്‍ക്കു നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. ഫലങ്ങള്‍ മേയ് 20നുള്ളില്‍ പ്രഖ്യാപിക്കും. പ്ളസ് ടു മാര്‍ക്ക് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം ജൂണ്‍ 25നുള്ളില്‍ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.