ഇലവുംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു
Sunday, April 19, 2015 11:48 PM IST
പത്തനംതിട്ട: ഇലവുംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം കൂടിയായ പി.അജീഷിനാണ് (44) വെട്ടേറ്റത്. ഇന്നലെ രാത്രി 8.30ഓടെ ഇലവുംതിട്ട ആണറംകോട് പ്ളാന്തോട്ടം ജംഗ്ഷനിലെ സരിഗ ക്ളബിനുള്ളില്‍ കയറിയ ഒരു സംഘം ഇയാളെ വെട്ടിപരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ അജീഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേ ശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.