സി ഡിറ്റ് മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
Sunday, April 19, 2015 11:35 PM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ളോമ ഇന്‍ വെബ് ഡിസൈ ന്‍ ആന്‍ഡ് ഡവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റില്‍ ഫോട്ടോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡകഷന്‍: കോഴ്സ് കാലാവധി ആറു മാസം. യോഗ്യത പ്ളസ് ടു. ഡിപ്ളോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്റ്: കോഴ്സ് കാലാവധി ആറ് മാസം. യോഗ്യത പ്ളസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി; കോഴ്സ് കാലാവധി മൂന്നു മാസം. യോഗ്യത എസ്എസ്എല്‍സി.


സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്: കോഴ്സ് കാലാവധി മൂന്നു മാസം. യോഗ്യത എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റില്‍ ഫോട്ടോഗ്രാഫി; കോഴ്സ് കാലാവധി അഞ്ച് ആഴ്ച. യോഗ്യത എസ്എസ്എല്‍സി. അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 30.

താത്പര്യമുളളവര്‍ കവടിയാര്‍ ടെന്നീസ് ക്ളബിനു സമീപമുളള സിഡിറ്റ് കമ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167, 9447159721, 04712721917 വെബ് സൈറ്റ് ംംം.രറശരീൌൃേലെ.ീൃഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.