രഹസ്യമൊഴി നല്‍കാന്‍ ബിജു രാധാകൃഷ്ണനും
Sunday, April 19, 2015 10:57 PM IST
തിരുവനന്തപുരം: സോളാര്‍ കേസിലെ യഥാര്‍ഥ വസ്തുതകള്‍ വെളിപ്പെടുത്താന്‍ തയാറാണെന്നു ബിജു രാധാകൃഷ്ണന്‍ അഡീഷണല്‍ സിജെഎം കോടതിയെ അറിയിച്ചു.

ഇതു സംബന്ധിച്ചു ബിജു നല്‍കിയ അപേക്ഷയില്‍ മേയ് രണ്ടിന് അഡീഷണല്‍ സിജെഎം ടോമി വര്‍ഗീസ് വാദം കേള്‍ക്കും. സോളാര്‍ ഇടപാടില്‍ പണം കൈപ്പറ്റിയ മന്ത്രിമാരുടെ പേരുകള്‍ ഉള്‍പ്പെടെയുള്ള തെളിവ് സഹിതം രഹസ്യമൊഴിയില്‍ നല്‍കുമെന്നു ബിജു രാധാകൃഷ്ണന്‍ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. സോളാര്‍ കേസില്‍ ഇതുവരെ പുറത്തു വരാത്ത കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സരിതയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെ ന്നും ബിജു പറഞ്ഞു. കേസില്‍ തന്നെ മാത്രം ബലിയാടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജു കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.