ഡോ. ഐപ്പ് വര്‍ഗീസിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്കു മാറ്റി
Sunday, April 19, 2015 10:54 PM IST
തൃശൂര്‍: കൈക്കൂലിക്കേസില്‍ തൃശൂര്‍ വിജിലന്‍സ് പോലീസ് അറസ്റ്ചെയ്ത കേരള ആരോഗ്യ സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ഡോ. ഐപ്പ് വര്‍ഗീസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു തിങ്കളാഴ്ച ത്തേക്കു മാറ്റി.

തൃശൂര്‍ വിജിലന്‍സ് കോടതി ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണു ജാമ്യാപേക്ഷ മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.