സിജെഎം എന്‍.വി. രാജു അപകടത്തില്‍പ്പെട്ടു
Sunday, April 19, 2015 10:51 PM IST
ആലത്തൂര്‍: കാസര്‍ഗോഡ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് എന്‍.വി. രാജുവിന്റെ കാര്‍ കുനിശേരിയില്‍ അപകടത്തില്‍പ്പെട്ടു. അദ്ദേഹംതന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. മജിസ്ട്രേറ്റിനു പരിക്കില്ല.

റോഡരികിലെ കല്ലില്‍ കാറിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. മാരുതി ഓള്‍ട്ടോ കാര്‍ തകര്‍ന്നു. ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ മറ്റൊരു കാറില്‍ അയച്ചു.

ചിറ്റൂരിലെ വീട്ടിലേക്കു പോകുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്നതിന് അന്വേഷണം നേരിടുന്നയാളാണ് എന്‍.വി. രാജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.