നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Sunday, April 19, 2015 10:40 PM IST
കോട്ടയം: മീനച്ചിലാറ്റില്‍ കൂട്ടുകാരോടൊപ്പം നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം നാലിനു മീനച്ചിലാറ്റിലെ പാറമ്പുഴ ഡി പ്പോകടവിലാണു സംഭവം.

സംക്രാന്തി പള്ളിപ്പുറം കണ്ടത്തില്‍പറമ്പില്‍ പരേതനായ തോമസിന്റെ (ബാബു) മകന്‍ മാത്യു കെ. തോമസാണു (17) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ സഹ പാഠികളോടൊപ്പം ഡിപ്പോ കടവിലെത്തിയ മാത്യു പഴയ ബണ്ടിന്റെ മുകളില്‍ നീന്തിക്കളിമ്പോള്‍ കാല്‍വഴുതി വീഴുക യായിരുന്നു.

മാത്യു മുങ്ങുന്നതു കണ്ടു കൂട്ടുകാര്‍ ഉടുത്തിരുന്ന മുണ്ട് കൊടുത്തു പിടിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ ബഹളം വച്ചതോ ടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.


കോട്ടയം ഫയര്‍ സ്റേഷന്‍ ഓഫീസര്‍ എസ്. കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാ ണു മൃതദേഹം കണ്െടടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാത്യു കോട്ടയം എസ്എച്ച് മൌണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്.

മൃതദേഹം ഇന്നു രാവിലെ 10.30ന് സ്കൂളില്‍ പൊതു ദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്നു വീട്ടിലെത്തിച്ച് വൈകുന്നേരം നാലിനു സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ സംസ്കരിക്കും.

മാതാവ് ഷേര്‍ളി ഞീഴൂര്‍ അറയ്ക്കേപ്പറമ്പില്‍ (മുണ്ടുകുഴി) കുടുംബാഗമാണ്. സഹോദരങ്ങള്‍: നെവിന്‍, നിതിന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.