ഗണിതശാസ്ത്രപരിഷത്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു
Saturday, April 18, 2015 1:00 AM IST
കോട്ടയം: ശാസ്ത്രവും സാങ്കേതികവിദ്യയും ലോകത്തെ അതിന്റെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. നാളെയുടെ സാധ്യതകള്‍ കൂടുതലും ശാസ്ത്രസാങ്കേതിക മേഖലകളെ കേന്ദ്രീകരിച്ചായിരിക്കുമെന്നും എംജി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍. കേരള ഗണിതശാസ്ത്ര പരിഷത്തിന്റെ പതിനാലാം വാര്‍ഷികാഘോഷങ്ങള്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഗണിതശാസ്ത്ര അധ്യാപകര്‍ക്കു പരിഷത്ത് നല്‍കുന്ന ശ്രീനിവാസ രാമാനുജന്‍ പുരസ്കാരങ്ങള്‍ അദ്ദേഹം വിതരണംചെയ്തു. സാജന്‍ ജോര്‍ജ് തോമസ് (ആശ്രാം എച്ച്എസ്എസ് പെരുമ്പാവൂര്‍), എസ്.ആശാകുമാരി (എന്‍എസ്എസ് എച്ച്എസ് കിടങ്ങൂര്‍), ലിന്‍സി ആന്‍ഡ്രു (സെന്റ് ആന്റണീസ് എച്ച്എസ് പുതുക്കാട്), കെ.ആര്‍.ഗീത (സിഎസ്ഐ ഇംഗ്ളീഷ്മീഡിയം സ്കൂള്‍ ആറ്റിങ്ങല്‍), ഡോ.പുഷ്പ മരിയന്‍ (മൌണ്ട്കാര്‍മല്‍ ബിഎഡ് സെന്റര്‍, കോട്ടയം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ കുസാറ്റ് ഗണിതശാസ്ത്രവിഭാഗം തലവന്‍ ഡോ.എ.വിജയകുമാര്‍ വിതരണംചെയ്തു. ബാലഗണിതശാസ്ത്ര കോണ്‍ഗ്രസിലെ വിജയികള്‍ക്ക് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സമ്മാനങ്ങള്‍ നല്‍കി.


സമ്മേളനത്തോടനുബന്ധിച്ചു നടത്തിയഒ. കുഞ്ഞികൃഷ്ണന്‍ മാസ്റര്‍ ഗണിതശാസ്ത്ര ക്വിസില്‍ എം. പ്രശാന്ത് കൃഷ്ണന്‍ (ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര), അഖില്‍ ജോണ്‍ പാലന്തറ (ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര), ഡിമല്‍ സാവിയോ ജയിംസ് (സെന്റ് തോമസ് എച്ച്എസ് ഇരട്ടയാര്‍) എന്നിവര്‍ ഹൈസ്കൂള്‍ വിഭാഗത്തിലും മൃദുല്‍ വിജയ് (എസ്എന്‍ യുപിഎസ് തലയാഴം), ജോയല്‍ ആന്റണി (സരസ്വതി വിദ്യാനികേതന്‍ പബ്ളിക് സ്കൂള്‍ തിരുവനന്തപുരം), സി. ആര്യ (ജി യുപിഎസ് തൃക്കുട്ടിശേരി കോഴിക്കോട്) എന്നിവര്‍ യുപി വിഭാഗത്തിലും ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി ജേതാക്കളായി. ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഇ.പി. രാഘവന്‍പിള്ള അധ്യക്ഷത വഹിച്ചു. എം.ആര്‍.സി. നായര്‍, ടി.കെ. ജയകുമാര്‍, ആര്‍. വേണുഗോപാല്‍, ടി.ആര്‍.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞു നടന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് മുല്ലശേരി, അഡ്വ. അലക്സ് ജോര്‍ജ്, പ്രസന്നന്‍ ആനിക്കാട്, എ.എസ്. വല്‍സമ്മ, എം.ജെ. തോമസ്, ടി.എം. ജോസഫ്, അജി കെ. ജോസ്, അനില്‍ കൂരോപ്പട എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.