സംഗീത നാടക അക്കാഡമി പരിശീലനക്കളരി മേയില്‍
Saturday, April 18, 2015 1:19 AM IST
തൃശൂര്‍: കേരള സംഗീതനാടക അക്കാഡമിയുടെ വേനല്‍ക്കാല പരിശീലനക്കളരികള്‍ മേയ് 22ന് തുടങ്ങും. മേയ് 31 വരെ ഇന്ത്യയുടെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലാണു ശില്‍പശാലകള്‍ അരങ്ങേറുക.ഉദ്ഘാടനം 22ന് അക്കാഡമി കാമ്പസില്‍ നടക്കും. തുടര്‍ന്നു വൈകുന്നേരം 6.30 ന് പണ്ഡിറ്റ് ദുര്‍ഗലാല്‍ സ്മാരക നൃത്തമേളയുടെ ഭാഗമായി പ്രസിദ്ധ നര്‍ത്തകിമാരായ ഉമ ദോഗ്ര (കഥക്), ഗോപിക വര്‍മ (മോഹിനിയാട്ടം), ദൈവരയ് ആരേക്കര്‍ (ഭരതനാട്യം) എന്നിവര്‍ സംയുക്തമായി ചിട്ടപ്പെടുത്തിയ നൃത്തശില്‍പം അക്കാഡമി തിയറ്ററില്‍ ആസ്വാദകര്‍ക്കായി അവതരിപ്പിക്കും.


കഥക് നര്‍ത്തകന്‍ രാജേന്ദ്ര ഗഗാനിയുടെ ശിക്ഷണത്തില്‍ പഞ്ചദിന കഥക് പരിശീലനക്കളരി 22 മുതല്‍ അക്കാഡമി നാട്യഗൃഹത്തില്‍ തുടങ്ങും. കഥക് നൃത്തത്തില്‍ പ്രാഥമിക പരിശീലനം നേടിയ നൃത്ത വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം സൌജന്യമായി ലഭ്യമാക്കും. 15 വയസുള്ള നൃത്തവിദ്യാര്‍ഥികള്‍ക്കു സൌജന്യപ്രവേശനം അനുവദിക്കും. താമസവും ഭക്ഷണവും അക്കാഡമി ഏര്‍പ്പെടുത്തും.തിയറ്റര്‍ ലൈറ്റിംഗ് രംഗത്തെ ആധുനിക സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന ലൈറ്റ് ഡിസൈനിംഗ് വര്‍ക്ക്ഷോപ്പ് മേയ് 27 മുതല്‍ 31 വരെ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.