ഭവനനിര്‍മാണ പദ്ധതി
Saturday, April 18, 2015 1:19 AM IST
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിക്ക്, പാഴ്സി, ജൈനര്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാ ഗങ്ങളില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെ യും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവ നനിര്‍മാണത്തിനു ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ഒരു വീടിനു രണ്ടു ലക്ഷം രൂപയാണു ധന സഹായം.

ഇതു തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയതു രണ്ടര സെന്റ് സ്ഥലം ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അത ത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മു ഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്്ഷന്‍, മുസ്ലിം യുവജനതയ്ക്കായുളള പരിശീലന കേന്ദ്രം എന്നിവിടങ്ങളിലും ംംം.ാശിീൃശ്യ ംലഹളമൃല.സലൃമഹമ.ഴ്ീ. ശി എന്ന വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.