വിദ്യാഭ്യാസ മേഖലയില്‍ റോട്ടറി ടീച്ച് പദ്ധതി നടപ്പാക്കും
Saturday, April 18, 2015 1:09 AM IST
കണ്ണൂര്‍: റോട്ടറി ഫൌണ്േടഷന്‍ ശതാബ്ദി വര്‍ഷമായ 2017 ഓടെ രാജ്യത്തെ സമ്പൂര്‍ണ സാക്ഷരതാ രാഷ്ട്രമാക്കുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള പദ്ധതിക്കു റോട്ടറി ഇന്റര്‍നാഷണല്‍ രൂപം നല്‍കി. ടീച്ച് എന്ന പേരില്‍ അഞ്ചു മേഖലകളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ ശേഖര്‍ മേത്ത ചെയര്‍മാനായുള്ള റോട്ടറി ഇന്ത്യ ലിറ്ററസി മിഷനാണു രൂപരേഖ തയാറാക്കിയത്.

ടീച്ചര്‍ സപ്പോര്‍ട്ട് പദ്ധതി പ്രകാരം അധ്യാപകര്‍ക്കു മികച്ച പരിശീലനം, ഇ-ലേണിംഗ് പദ്ധതിയിലൂടെ എല്ലായിടത്തും മികച്ച വിദ്യാഭ്യാസം, അഡല്‍റ്റ് ലിറ്ററസി പദ്ധതിയിലൂടെ 15 വയസിനു മുകളിലുള്ള മുഴുവന്‍ പേരെയും സാക്ഷരരാക്കല്‍, ചൈല്‍ഡ് ഡവലപ്മെന്റ് പദ്ധതിയിലൂടെ കുട്ടികള്‍ക്കുള്ള സഹായം, ഹാപ്പി സ്കൂള്‍ പദ്ധതിയിലൂടെ വിദ്യാലയങ്ങളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ എന്നിവയാണു ടീച്ച് പദ്ധതിയിലൂടെ നടപ്പാക്കുക. കേരളം ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ടില്‍ ഈ വര്‍ഷം 100 വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ശൌചാലയം, 100 സ്മാര്‍ട്ട് ക്ളാസ് റൂം, 100 വിദ്യാലയങ്ങളില്‍ പ്രോജക്ടറും സ്ക്രീനും നല്‍കല്‍ തുടങ്ങിയവയും നടപ്പാക്കും. പത്രസമ്മേളനത്തില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശ്രീധരന്‍ നമ്പ്യാര്‍, കെ.പി. കമാലുദ്ദീന്‍, തേജ് രാജ് മല്ലര്‍, ടി. സോമശേഖരന്‍, ഇ. ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.