റബര്‍ പ്രതിസന്ധി: പാലായില്‍ കര്‍ഷകസംഘടനകളുടെ സമ്മേളനം 24ന്
Saturday, April 18, 2015 1:06 AM IST
പാലാ: കര്‍ഷക ജനകീയ ഐക്യവേദിയായ ദ പീപ്പിളിന് പിന്തുണ പ്രഖ്യാപിച്ച് 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ടോസ് ചേംബേഴ്സിലെ കര്‍ഷകവേദി കേന്ദ്ര ഓഫീസില്‍ വിവിധ കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കും.

കേരളത്തിലെ മലയോര, ഇടനാട്, തീരദേശമേഖലകളിലെ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക ജനകീയ പ്രസ്ഥാനങ്ങള്‍ കാര്‍ഷിക ജനകീയ വിഷയങ്ങളില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനം. മുപ്പതോളം പ്രസ്ഥാനങ്ങളാണ് ദി പീപ്പിള്‍ എന്ന പൊതുവേദിയിലുള്ളത്.

ഇന്‍ഫാമിന്റെ ദേശീയ രക്ഷാധികാരിയായ മാര്‍ മാത്യു അറയ്ക്കലാണ് ദി പീപ്പിളിന് നേതൃത്വം നല്‍കുന്നത്. കര്‍ഷകവേദി, ഇന്‍ഫാം, ഹൈറേഞ്ച് സംരക്ഷണ സമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട് വികസന സമിതി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, ദേശീയ കര്‍ഷക സമാജം, സനാതനം കര്‍ഷക സംഘം, വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍, പരിയാരം കര്‍ഷക സമിതി, ദേശീയ കര്‍ഷക സമിതി, തീരദേശ പ്രസ്ഥാനമായ കടല്‍, കാഞ്ഞിരപ്പുഴ മലയോര സംരക്ഷണ സമിതി, കേര കര്‍ഷകസംഘം, സംസ്ഥാന ഇഎഫ്എല്‍ പീഡിത കൂട്ടായ്മ, റബര്‍ കര്‍ഷക സംരക്ഷണ സമിതി, അഗ്രിക്കള്‍ച്ചറല്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്സ് ഗൈഡന്‍സ് ആന്റ് റിസേര്‍ച്ച് തുടങ്ങിയ സംഘടനകളാണ് സംഘടിക്കുന്നത്. സമ്മേളനം ദേശീയ കര്‍ഷക സമാജം (പാലക്കാട്) ജനറല്‍ സെക്രട്ടറി മുതലാംതോട് മണി ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.