ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ 12നു ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങും
Thursday, April 2, 2015 2:36 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിനു കീഴിലുള്ള ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ ഡല്‍ഹിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിനു കീഴിലുള്ള ചാവറ മാട്രിമണി.കോം 12നു ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും.

ക്രൈസ്തവ ആശയങ്ങള്‍ക്കും ഉദാത്തമായ സങ്കല്‍പങ്ങള്‍ക്കും അനുസരിച്ച് കുടുംബങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എന്നും മുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മാട്രിമണി രംഗത്തെ മികച്ച പോര്‍ട്ടല്‍ ആണ് ചാവറ മാട്രിമണി.കോം. മനുഷ്യനെ സേവിക്കുന്നതിലൂടെ ദൈവത്തെ ആരാധിക്കുക എന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചന്റെ ആശയം അടിസ്ഥാനമാക്കി സിഎംഐ സഭ 1971ല്‍ കൊച്ചിയില്‍ ആരംഭിച്ച ചാവറ കള്‍ച്ചറല്‍ സെന്ററിനു കീഴിലാണ് 1996ല്‍ ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍, ചാവറ മാട്രിമണി.കോം എന്നിവ ആരംഭിച്ചത്.ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വിശ്വാസ്യതയുള്ള ചാവറ മാട്രിമണി.കോം ക്രൈസ്തവ വിവാഹാര്‍ഥികള്‍ക്ക്, വിശേഷിച്ച് കത്തോലിക്കര്‍ക്ക്, ഏറെ സഹായകമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവ സമൂഹത്തിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തിന്റെ പുത്തന്‍ ചുവടുവയ്പാണ് ഡല്‍ഹിയില്‍ ഏപ്രിലില്‍ തുടക്കമിടുന്നതെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. ഏബ്രഹാം എന്നിവര്‍ പറഞ്ഞു.


ഇതോടെ പോര്‍ട്ടലിന് 17 ബ്രാഞ്ചുകളാവും. മുബൈയിലും ദുബായിയിലും ബ്രാഞ്ചുകള്‍ തുടങ്ങും. സമൂഹത്തിന്റെ എല്ലാ കോണിലും ചാവറ മാട്രിമണിയുടെ പ്രവര്‍ത്തനം എത്തിക്കുകയാണ് ലക്ഷ്യം. 2009ല്‍ ഐഎസ്ഒ 9001: 2008 ഉന്നത നിലവാരത്തിനുള്ള മാനേജ്മെന്റ് സിസ്റം സര്‍ട്ടിഫിക്കറ്റ് പുരസ്കാരം ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിനു ലഭിച്ചു. ചാവറ മാട്രിമണി.കോം വെബ്സൈറ്റാണ് ഇത്തരത്തിലുള്ള ഒരു പുരസ്കാരം ആദ്യമായി നേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.