ബാര്‍ കേസും മറ്റും സര്‍ക്കാര്‍ തീരുമാനിക്കുമെന്നു മന്ത്രി ബാബു
Thursday, April 2, 2015 2:31 AM IST
കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നയം വ്യക്തമാക്കിയിട്ടുണ്െടന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും എക്സൈസ് മന്ത്രി കെ.ബാബു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ബാര്‍കോഴ ആരോപണത്തേത്തുടര്‍ന്നുണ്ടായ കേസും മറ്റും കാര്യങ്ങളും സര്‍ക്കാര്‍ തീരുമാനിക്കും. രണ്ടു നീതി ലഭിച്ചുവെന്ന മന്ത്രി കെ.എം മാണിയുടെ അഭിപ്രായം താന്‍ കേട്ടിട്ടില്ല. അദ്ദേഹത്തിനു രണ്ടു നീതിയാണു ലഭിച്ചതെന്നു പറഞ്ഞുവെന്നുള്ള സാഹചര്യവും അറിയില്ലെന്നു മന്ത്രി ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.