പി.ജി കൂട്ടത്തോല്‍വി: പുനര്‍മൂല്യനിര്‍ണയം പൂര്‍ത്തിയായി
Thursday, April 2, 2015 2:27 AM IST
കോട്ടയം: എംജി സര്‍വകലാശാല ഇംഗ്ളീഷ് ഒന്നാം സെമസ്റര്‍ പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവിനെത്തുടര്‍ന്ന് കൂട്ടത്തോല്‍വി വന്ന സാഹചര്യത്തില്‍ പ്രത്യേക മൂല്യനിര്‍ണയം പൂര്‍ത്തിയായി. 95 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് പരാതിയെ തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയം നടത്തിയത്. ഇതില്‍ സപ്ളമെന്ററി പരീക്ഷയെഴുതിയ 11 പേരൊഴികെ എല്ലാ വിദ്യാര്‍ഥികളും ജയിച്ചു. അഞ്ചു പേര്‍ക്ക് എ ഗ്രേഡും, 25 പേര്‍ക്ക് ബി ഗ്രേഡും, 54 പേര്‍ക്ക് സി ഗ്രേഡും ലഭിച്ചു. ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടായ മനോവ്യഥയില്‍ വൈസ് ചാന്‍സലര്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സര്‍വകലാശാല സ്വീകരിക്കും. മൂല്യനിര്‍ണയത്തിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ നടപടികളെടുക്കും. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.