അന്വേഷണം ആവശ്യപ്പെട്ടു വീണ്ടും വിഎസ്
Thursday, April 2, 2015 1:19 AM IST
തിരുവനന്തപുരം: ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് വീണ്ടും കത്തയച്ചു.

ഇതില്‍ കേസെടുക്കാനാവില്ലെന്നു കാട്ടി വിജിലന്‍സ് ഡയറക്ടര്‍ വി.എസിനു മറുപടി നല്‍കിയതിനു പ്രതികരണമായാണു വി.എസ് വിജിലന്‍സ് ഡയറക്ടര്‍ക്കു വീണ്ടും കത്തയച്ചത്.

ക്രിമിനല്‍ നടപടിച്ചട്ടം 164 അനുസരിച്ച് ബിജു രമേശ് ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ (2) നല്‍കിയ മൊഴിയിലും ഹാജരാക്കിയ ഒറിജിനല്‍ സിഡിയിലും ബാര്‍ കോഴയുമായി ബന്ധപ്പെട്ടു മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും ഉണ്െടന്നു അച്യുതാനന്ദന്‍ കത്തില്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിചിത്രവും ലാഘവത്വം നിറഞ്ഞതുമായ ന്യായവാദങ്ങള്‍ നിരത്തി മന്ത്രിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. രാഷ്ട്രീയ-ഭരണ സ്വാധീനങ്ങള്‍ക്കു വഴങ്ങി തട്ടാമുട്ടി ന്യായവാദങ്ങള്‍ പറഞ്ഞു സ്വന്തം പദവിയെ കളങ്കപ്പെടുത്തുന്നതില്‍നിന്നു വിജിലന്‍സ് ഡയറക്ടര്‍ പിന്തിരിയണം. തെളിവുകളും രേഖകളും അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റര്‍ ചെയ്യണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.