തനിക്കെതിരേ കേസെടുക്കേണ്ട കാര്യമില്ലായിരുന്നുവെന്നു മാണി
തനിക്കെതിരേ കേസെടുക്കേണ്ട  കാര്യമില്ലായിരുന്നുവെന്നു മാണി
Thursday, April 2, 2015 1:19 AM IST
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തന്നോടു നീതികേടു കാട്ടിയിട്ടുണ്േടായെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നു ധനമന്ത്രി കെ.എം. മാണി. മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നു പറയില്ല. കേസെടുത്തതില്‍ പരാതിയോ പരിഭവമോ ഇല്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ ആരോപണത്തില്‍ തനിക്കെതിരേ നിയമപരമായും ധാര്‍മികമായും കേസെടുക്കേണ്ട കാര്യമില്ലായിരുന്നു. കേസ് ഭയക്കുന്നില്ല. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്.


കാര്യങ്ങള്‍ നോക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുണ്ട്. അവര്‍ എല്ലാം പരിശോധിക്കട്ടെ. ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്െടന്നും മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.