എ.കെ. കൃഷ്ണന്‍ മാസ്റര്‍ അവാര്‍ഡ് സേതുവിന്
എ.കെ. കൃഷ്ണന്‍ മാസ്റര്‍ അവാര്‍ഡ് സേതുവിന്
Wednesday, April 1, 2015 12:35 AM IST
പയ്യന്നൂര്‍: വിദ്വാന്‍ എ.കെ. കൃഷ്ണന്‍ മാസ്ററുടെ സ്മരണയ്ക്കായി പയ്യന്നൂരിലെ എ.കെ. കൃഷ്ണന്‍ മാസ്റര്‍ സ്മാരകസമിതി എര്‍പ്പെടുത്തിയ ഈവര്‍ഷത്തെ അവാര്‍ഡിന് ചെറുകഥാകൃത്തും നോവലിസ്റുമായ സേതു അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് 18നു വൈകുന്നേരം 4.30ന് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമിതി അധ്യക്ഷന്‍ പി. അപ്പുക്കുട്ടന്‍ സമ്മാനിക്കും. അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.