കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ:് റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരേ കേസ്
Wednesday, April 1, 2015 12:09 AM IST
കൊച്ചി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തി 110 കോടി രൂപ അനധികൃതമായി ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തു എന്ന കേസില്‍ കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിനെയും റിക്രൂട്ടിംഗ് ഏജന്‍സിയായ അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയെയും പ്രതികളാക്കി സിബിഐ കേസെടുത്തു.

വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് കൊല്ലം സ്വദേശി അഡോള്‍ഫസ് ലോറന്‍സ് റിക്രൂട്ടിംഗ് ഏജന്‍സിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വെട്ടിപ്പിന് ഒത്താശ നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്െടത്തിയത്.

എറണാകുളം ചര്‍ച്ച് ലാന്‍ഡിംഗ് റോഡിലെ അല്‍ സറാഫാ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 4.7 കോടി രൂപ കണ്െടടുത്തിരുന്നു. കുവൈറ്റിലെ ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ച ഏജന്‍സി ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും 19.5 ലക്ഷം രൂപ വീതം അനധികൃതമായി വാങ്ങിയെന്നാണ് പരാതി. ഉദ്യോഗാര്‍ഥികളില്‍ നിന്ന് 19,500 രൂപ വീതം മാത്രമേ വാങ്ങാവൂ എന്നായിരുന്നു വ്യവസ്ഥ. കേസെടുത്തതിന് പിന്നാലെ അഡോള്‍ഫസ് ലോറന്‍സിന്റെ കൊല്ലത്തെ വീട്ടിലും എറണാകുളം മാര്‍ക്കറ്റ് റോഡിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസിലും, അല്‍ സറാഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിന്റെ പുതുപ്പള്ളിയിലെ വീട്ടിലും എറണാകുളത്ത് അല്‍ സറാഫാ ഓഫീസിലും സിബിഐ പരിശോധന നടത്തി. നിരവധി സുപ്രധാന രേഖകള്‍ ഇവിടെ നിന്നു ലഭിച്ചതായാണ് വിവരം. ഉതുപ്പ് വര്‍ഗീസ് ഇപ്പോള്‍ ദുബായിലാണു താമസം.

കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ റിക്രൂട്ട്മെന്റില്‍ ഇതുവരെ 453 പേരെ കുവൈറ്റിലേക്ക് അയച്ചതായി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്. അപേക്ഷകരെ സ്ക്രീന്‍ ചെയ്ത് എറണാകുളത്തെ ഹോട്ടലില്‍ വച്ചു നടത്തിയ ആദ്യ ഇന്റര്‍വ്യൂവില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് 19,500 രൂപയ്ക്കു പകരം വീസയ്ക്കായി 19.5 ലക്ഷം രൂപ വരെ കൈപ്പറ്റിയ റിക്രൂട്ടിംഗ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും തങ്ങള്‍ 19,500 രൂപ മാത്രമാണു നല്‍കിയതെന്ന് രേഖാമൂലം എഴുതിവാങ്ങിയിരുന്നതായി അന്വേഷണത്തില്‍ കണ്െടത്തി. അല്‍ സറാഫയുടെ പേരില്‍ ഇവിടെ ബാങ്ക് അക്കൌണ്ട് പോലുമില്ലെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്െടത്തിയത്. എന്നാല്‍ ഏജന്‍സിക്ക് പാന്‍ കാര്‍ഡ് ഉണ്ട്.


കേസെടുത്ത സിബിഐ പ്രതികളുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ വീടുകളില്‍ നിന്നും ഓഫീസില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ സിബിഐ പരിശോധിച്ചുവരികയാണ്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസ്: കുറ്റപത്രം സമര്‍പ്പിച്ചുകൊച്ചി: സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്, പിജി പ്രവേശനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 4.17 കോടി രൂപ വാങ്ങി തട്ടിപ്പു നടത്തി എന്ന കേസിലെ പ്രതികള്‍ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോണേക്കര വൈഷ്ണവത്തില്‍ കവിത പിള്ള, അമ്പലപ്പുഴ കൃഷ്ണഭവനില്‍ കെ. ഹരികൃഷ്ണന്‍, അമ്പലപ്പുഴ കൃഷ്ണാലയത്തില്‍ ജയകൃഷ്ണന്‍, തിരുവനന്തപുരം തൈക്കാവിലെ കാമ്പസ് ഇന്ത്യ സ്ഥാപനത്തിന്റെ ഉടമ അലന്‍ ഫിലിപ്പ്, മുപ്പത്തടം ശ്രീവത്സത്തില്‍ ശിവരാമകൃഷ്ണന്‍, കൊല്ലം പട്ടത്താനം സെമി ഭവനില്‍ റാഷ് ലാല്‍, കവിത പിള്ളയുടെ ഉടമസ്ഥതയിലുള്ള കെ.ജി.കെ ഗ്രൂപ്പിന്റെ ഓഫീസര്‍ ഇന്‍ ചാര്‍ജ് നെട്ടൂര്‍ കണവത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.