നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ജാമ്യത്തിലിറങ്ങി
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ജാമ്യത്തിലിറങ്ങി
Wednesday, April 1, 2015 12:08 AM IST
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികള്‍ ജാമ്യത്തിലിറങ്ങി. കേസില്‍ ആദ്യം പിടിയിലായ ഒന്നാം പ്രതി എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ഫാഷന്‍ ഡിസൈനര്‍ കോഴിക്കോട് മാങ്കാവ് സ്വദേശിനി രേഷ്മ രംഗസ്വാമി (26), മറ്റു പ്രതികളായ കടവന്ത്രയില്‍ കൊക്കെയ്ന്‍ കണ്െടത്തിയ ഫ്ളാറ്റില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശിനിയായ സഹ സംവിധായക ബ്ളെസി സില്‍വസ്റര്‍ (22), തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ഷൈന്‍ ടോം ചാക്കോ (31), കരുനാഗപ്പള്ളി തണ്ടിലത്ത്േ വീട്ടില്‍ ടിന്‍സി ബാബു (25), കാഞ്ഞിരപ്പള്ളി 28-ാം മൈല്‍ കുറ്റിക്കാട്ട് വീട്ടില്‍ സ്നേഹ ബാബു (25) എന്നിവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.


ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ. ആറു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, കീഴ്ക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, മൊബൈല്‍ ഫോണ്‍ നമ്പറും താമസ സ്ഥലവും അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളും നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.