നാട്ടിലെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും: കെ.സി. ജോസഫ്
നാട്ടിലെത്തിക്കാനുള്ള ചെലവ്  സര്‍ക്കാര്‍ വഹിക്കും: കെ.സി. ജോസഫ്
Tuesday, March 31, 2015 12:39 AM IST
കണ്ണൂര്‍: യെമനിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്െടന്നും മന്ത്രി കെ.സി. ജോസഫ്. യെമനിലെ 3500 ഇന്ത്യക്കാരില്‍ 70 ശതമാനം മലയാളികളാണ്.

മുംബൈയിലും ഡല്‍ഹിയിലും എത്തിച്ചേരുന്ന മലയാളികള്‍ക്കു ഭക്ഷണവും കേരള ഹൌസില്‍ താമസവും ഉറപ്പുവരുത്തും. അവിടെനിന്നു വിമാനമാര്‍ഗവും മറ്റുമായി അവരെ നാട്ടിലെത്തിക്കുമെന്നും മന്ത്രി കണ്ണൂരില്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ താമസിക്കുന്നതിന് 200 മീറ്റര്‍ ചുറ്റളവില്‍വരെ അക്രമം വ്യാപിച്ചിട്ടുണ്െടന്നു മന്ത്രി ചൂണ്ടിക്കാട്ടി. യുദ്ധഭൂമിയായതിനാല്‍ അവിടെയുള്ളവരെ നാട്ടിലെത്തിക്കുന്നതിന് ചില തടസങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. എങ്കിലും അതെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനകം രണ്ടു വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. വിമാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞതിനാലാണു കപ്പലുകള്‍ അയച്ചത്. നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്ക് വഴി ഇതിനകം 200 പേര്‍ യെമനില്‍നിന്നു രജിസ്റര്‍ ചെയ്തിട്ടുണ്ട്. പാസ്പോര്‍ട്ട് എളുപ്പത്തില്‍ ലഭിക്കാത്തവര്‍ക്ക് ഇന്ത്യന്‍ എംബസി വഴി എക്സിറ്റ് പാസ് അനുവദിക്കുമെന്നും മന്ത്രി ജോസഫ് പറഞ്ഞു.


യുദ്ധം ഉടന്‍ അവസാനിക്കുമെന്നു കരുതി ഇന്ത്യക്കാര്‍ ആരും അവിടെ തങ്ങുന്നതിനെക്കുറിച്ച് ആലോചിക്കരുതെന്നും ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാസാവസാനമായതിനാല്‍ ശമ്പളം വാങ്ങി നാട്ടിലേക്കു വരാമെന്നു ചിന്തിക്കുന്നവരുണ്െടന്ന റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.