ഹര്‍ജിയില്‍ നോട്ടീസ്
Tuesday, March 31, 2015 12:59 AM IST
കൊച്ചി: തൂക്കികൊല്ലുന്നതിനു മുമ്പ് തടവുകാരന്റെ കൈകാലുകള്‍ ബന്ധിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ബേസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റീസ് പി.ആര്‍. രാമചന്ദ്രന്‍ നായരാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജയിലുകളില്‍ കുറ്റവാളികളെ തൂക്കികൊല്ലുന്നതിനു മുമ്പു കൈകാലുകള്‍ ബന്ധിക്കണമെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ 2014 മേയ് 23നു കൊണ്ടുവന്ന ചട്ടം നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.