കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യണം: എം.വി. ജയരാജന്‍
കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യണം: എം.വി. ജയരാജന്‍
Tuesday, March 31, 2015 12:59 AM IST
കോഴിക്കോട്്: സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുംവിധത്തില്‍ കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യണമെന്നു ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിന്റെ ഫലമായി ലോട്ടറി തൊഴിലാളികളും തൊഴില്‍ മേഖലയും ഗുരുതര പ്രതിസന്ധി നേരിടുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ നിയമനിര്‍മാണങ്ങളെ ബിഎംഎസ് സംസ്ഥാന സമ്മേളനം പോലും വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സേവന നികുതി സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കേരള ഭാഗ്യക്കുറിയെ തകര്‍ക്കുന്നതാണ്. ലോട്ടറി വില്‍പന ഒരു സേവനമല്ല, ലോട്ടറി ടിക്കറ്റ് ഒരു ചരക്കുമല്ല. സര്‍ക്കാരിനു വേണ്ടി ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റുമാരും വില്പനക്കാരും ഓരോ ടിക്കറ്റിനും കേന്ദ്ര സര്‍ക്കാരിലേക്ക് 1.09 രൂപ മുതല്‍ 2.10 രൂപവരെ നികുതി കൊടുക്കേണ്ട സാചര്യമാണ് സേവന നികുതി സൃഷ്ടിച്ചിരിക്കുന്നതെന്നും വികലാംഗരടക്കമുള്ള രണ്ടുലക്ഷത്തോളം വില്‍പനക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന നടപടിയാണിതെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.