ചക്കിട്ടപാറ ഖനനാനുമതി: എളമരം കരിമിനെതിരേ നടപടി വേണമെന്നു കെ.കെ. രമ
Tuesday, March 31, 2015 12:58 AM IST
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഇരുമ്പയിരു ഖനനാനുമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന എളമരം കരിം എംഎല്‍എയെ അറസ്റ് ചെയ്യണമെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. ഖനനത്തിന്റെ മുന്നോടിയായ സര്‍വേക്ക് അനുമതി നല്‍കിയതിനു ഖനനമാഫിയയില്‍ നിന്നും കരിം കോടികള്‍ വാങ്ങിയെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നതാണ്്. ചക്കിട്ടപ്പാറയിലെ ഖനനാനുമതി റദ്ദു ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാകാതെ മുന്നോട്ടുകൊണ്ടുപോകണമെന്നും രമ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.