ആപത്കരമായ കീഴ്വഴക്കം സൃഷ്ടിക്കും: മാത്യു ടി. തോമസ്
ആപത്കരമായ കീഴ്വഴക്കം സൃഷ്ടിക്കും: മാത്യു ടി. തോമസ്
Tuesday, March 31, 2015 12:57 AM IST
തിരുവനന്തപുരം: കോഴ വാങ്ങിയെന്ന പേരില്‍ എഫ്ഐആറില്‍ പ്രതിയാക്കപ്പെട്ട മന്ത്രിയെ പുറത്താക്കാന്‍ തയാറാകാതെ അഴിമതി നടത്തുന്നതിനെ ചോദ്യം ചെയ്യുന്നവരെ സ്ഥാനഭ്രഷ്ടരാക്കാനുള്ള നീക്കം ആപത്കരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ് എംഎല്‍എ.

ഗണേഷ്കുമാറിനു പിന്നാലെ പി.സി. ജോര്‍ജും പുറത്താക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയെ എല്ലാ യുഡിഎഫ് നേതാക്കളും അംഗീകരിച്ചുകൊള്ളണമെന്ന തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


സഖ്യകക്ഷികളുടെ കളിയില്‍ സര്‍ക്കാര്‍ പതിക്കരുതെന്ന ചിന്തകൊണ്ടാകാം ധനമന്ത്രിയുടെ ഏതാവശ്യവും മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും നടത്തിക്കൊടുക്കാന്‍ ബാധ്യസ്ഥരാകുന്നത്. കെ.എം. മാണിയുടെ രാജിയെന്ന ആവശ്യത്തില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.