പോലീസില്‍നിന്നു നാലാം തലമുറക്കാരനും പടിയിറങ്ങുന്നു
പോലീസില്‍നിന്നു നാലാം തലമുറക്കാരനും പടിയിറങ്ങുന്നു
Tuesday, March 31, 2015 12:56 AM IST
ബെന്നി ചിറയില്‍

ചങ്ങനാശേരി: നാലുതലമുറകളിലായി ഒന്നേകാല്‍ നൂറ്റാണ്േടാളം കേരള പോലീസില്‍ സേവനം ചെയ്തുവന്ന പുതുപ്പറമ്പില്‍ കുടുംബത്തിലെ നാലാംതലമുറക്കാരനും പടിയിറങ്ങുന്നു. കോട്ടയം സ്പെഷല്‍ ബ്രാഞ്ച് എസ്ഐ കങ്ങഴ പത്തനാട് തണ്ണിപ്പാറ പുതുപ്പറമ്പില്‍ ചെറിയാന്‍ ചെറിയാനാണ് ഇന്നു വിരമിക്കുന്നത്.

1890ലാണ് ചെറിയാന്‍ ചെറിയാന്റെ മുത്തച്ഛന്‍ തിരുവല്ല സ്വദേശി പി.വി. ചെറിയാന്‍ മലബാര്‍ പോലീസില്‍ സര്‍വീസില്‍ പ്രവേശിച്ചത്. ഇദ്ദേഹം 35 വര്‍ഷത്തിലേറെ പോലീസ് സേനയില്‍ സേവനം നടത്തി വിരമിച്ചു. മൂത്തമകന്‍ പി.സി ചെറിയാനെ പോലീസ് സേനയില്‍ പ്രവേശിപ്പിച്ച ശേഷമാണ് പി.വി. ചെറിയാന്‍ സേനയില്‍നിന്നും പടിയിറങ്ങിയത്. 1925 മുതല്‍ മുപ്പതിലേറെ വര്‍ഷക്കാലം പോലീസ് സേനയില്‍ ഇദ്ദേഹം സേവനം ചെയ്തു.


പി.സി. ചെറിയാന്റെ മകന്‍ പി.സി ചെറിയാന്‍ 1952ല്‍ കേരളത്തിലെ പോലീസ് സേനയിലെത്തി. 35 വര്‍ഷക്കാലം ഇദ്ദേഹം പോലീസ് സേനയില്‍ ജോലി ചെയ്തു. ഇദ്ദേഹം 1987 ഡിസംബര്‍ 31ന് പൊന്‍കുന്നം എസ്ഐയായി വിരമിച്ചു. 83കാരനായ ഇദ്ദേഹം പോലീസ് സേനയിലെ ഓര്‍മകള്‍ പുതുക്കി കങ്ങഴ തണ്ണിപ്പാറയിലെ വീട്ടില്‍ വിശ്രമിക്കുന്നു.

ഇദ്ദേഹത്തിന്റെ മകന്‍ ചെറിയാന്‍ പി.സിയെന്ന ചെറിയാന്‍ ചെറിയാന്‍ 1981ലാണ് കേരള പോലീസില്‍ ചേര്‍ന്നത്. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മണിമല, കോട്ടയം വിജിലന്‍സ് എന്നിവിടങ്ങളില്‍ സേവനം ചെയ്ത ചെറിയാന്‍, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ സ്ഥാനത്തുനിന്നാണ് വിരമിക്കുന്നത്. തന്റെ മകനെ നഴ്സിംഗ് പഠനത്തിനയച്ചതിനാല്‍ പോലീസ് സേനയിലേക്കയയ്ക്കാന്‍ കഴിഞ്ഞില്ലെന്നു ചെറിയാന്‍ പി.സി. പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.