ഡെല്ലിന്റെ ബാക് ടു സ്കൂള്‍ പദ്ധതിക്കു തുടക്കം
Tuesday, March 31, 2015 12:53 AM IST
കൊച്ചി: ഐടി കമ്പനിയായ ഡെല്‍, ബാക് ടു സ്കൂള്‍ പദ്ധതിക്കു തുടക്കം. പഠനം കൂടുതല്‍ സുഗമവും അനായാസവുമാക്കാന്‍ സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്നു ഡെല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഡെല്‍ ഇന്‍സ്പയണ്‍ ഡെസ്ക്ടോപ്പുകള്‍, ഓള്‍-ഇന്‍-വണ്‍ പേഴ്സണല്‍ കംപ്യൂട്ടറുകള്‍, എന്നിവയ്ക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡെല്‍ ഇന്‍സ്പയണ്‍ ഡെസ്ക്ടോപ്പ്, ഓള്‍-ഇന്‍-വണ്‍ എന്നിവയിലേതെങ്കിലും വാങ്ങുമ്പോള്‍ 8150 രൂപ വിലവരുന്ന ബാക് ടു സ്കൂള്‍ കിറ്റ് 1499 രൂപയ്ക്കു ലഭിക്കും. ഡെല്‍ ബാക് ടു സ്കൂള്‍ പ്രോഗ്രാമിന് ഓരോ വര്‍ഷവും വിദ്യാര്‍ഥികളില്‍നിന്നും രക്ഷകര്‍ത്താക്കളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡെല്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റിതു ഗുപ്ത പറഞ്ഞു. ഇക്കഴിഞ്ഞ 20ന് ആരംഭിച്ച പരിപാടി മേയ് 31വരെ നീണ്ടുനില്‍ക്കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.