വിദ്യാലയങ്ങള്‍ അടച്ചു
Tuesday, March 31, 2015 12:50 AM IST
തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നലെ അടച്ചു. സാധാരണയായി മാര്‍ച്ച് 31 നാണ് സ്കൂളുകള്‍ അടയ്ക്കാറുള്ളത്. എന്നാല്‍, എസ്എസ്എല്‍സി മൂല്യനിര്‍ണയം ഇന്നു തുടങ്ങുന്നതിനാലാണ് ഇന്നലെ തന്നെ സ്കൂളുകള്‍ അടച്ചത്.

ഇന്നലെ ഒട്ടുമിക്ക സ്കൂളുകളിലും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പിന്റെ ദിനമായിരുന്നു. പരീക്ഷയുടെയും പഠിത്തത്തിന്റെയും പിരിമുറുക്കത്തില്‍നിന്നു മോചിതരായ വിദ്യാര്‍ഥികള്‍ ഏറെ ആവേശത്തോയെടാണ് അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസം ആഘോഷിക്കാനായി സ്കൂളിലെത്തിയത്. പുത്തന്‍ ക്ളാസില്‍ അടുത്ത വര്‍ഷം ഒത്തുകൂടാമെന്ന പ്രഖ്യാപനത്തോടെയാണ് ഇവര്‍ ഇന്നലെ സന്തോഷത്തോടെ പിരിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.