ദുഃഖവെള്ളിയാഴ്ചയിലെ സമ്മേളനം മാറ്റിവയ്ക്കണമെന്ന്
Tuesday, March 31, 2015 12:49 AM IST
കൊച്ചി: രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റീസുമാരുടെ സമ്മേളനം പൊതുഅവധി ദിവസമായ ദുഃഖവെള്ളിയാഴ്ച വിളിച്ചുചേര്‍ക്കുന്നതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. അഗസ്റിന്‍ സുപ്രീം കോടതി ചീഫ് ജസ്റീസിനെ പ്രതിഷേധം അറിയിച്ചു. ഭാരതത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കേണ്ട നീതിപീഠത്തില്‍ ഇരിക്കുന്നവര്‍തന്നെ അതിനെതിരായി പ്രവര്‍ത്തിക്കുന്നതു ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.


ഇന്ത്യയില്‍ രണ്ടു സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളായ ചീഫ് ജസ്റീസുമാരാണ് ഇപ്പോള്‍ ഉള്ളത്. മതാനുഷ്ഠാനങ്ങള്‍ ചെയ്യാനുള്ള അവകാശ നിഷേധം കൂടിയാണ് ദുഃഖവെള്ളിയാഴ്ച വിളിച്ചുകൂട്ടിയിരിക്കുന്ന യോഗം. ഇതു ഭാരതത്തിന്റെ മതേതര സ്വഭാവത്തിന്റെ ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.