ഷെവ. ഔസേഫ് ചാക്കോ പുളിമൂട്ടില്‍ അന്തരിച്ചു
ഷെവ. ഔസേഫ് ചാക്കോ പുളിമൂട്ടില്‍ അന്തരിച്ചു
Monday, March 30, 2015 12:11 AM IST
കോട്ടയം: പ്രമുഖ വസ്ത്രവ്യാപാരി ഷെവ. ഔസേഫ് ചാക്കോ പുളിമൂട്ടില്‍ അന്തരിച്ചു. ക്നാനായ കത്തോലിക്കാ സഭയുടെ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് 82 വയസായിരുന്നു. സംസ്കാരശുശ്രൂഷകള്‍ ഇന്നുച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ ആരംഭിക്കും. തുടര്‍ന്നു തൊടുപുഴ ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. ഭാര്യ: പച്ചിക്കര കുടുംബാംഗമായ ഗ്രേസി. മക്കള്‍: ജോസ്, അബി, സ്റീഫന്‍, ജോണി, ആമിന, ഷൈനി, ബിനു. സഹോദരങ്ങള്‍: സ്റീഫന്‍, ജോണ്‍, ഉണ്ണി, ഡോ. ജോസ്, തോമസ്, പരേതയായ മറിയക്കുട്ടി, അന്നക്കുട്ടി.

തൊടുപുഴയിലെ കോലാനിയില്‍ പാപ്പൂട്ടി-ചിന്നമ്മ ദമ്പതികളുടെ സീമന്തപുത്രനായി 1933 ജൂലൈ ഏഴിനു ജനിച്ചു. തൊടുപുഴയിലും കോട്ടയത്തും തൃശൂരിലും പുളിമൂട്ടില്‍ സില്‍ക്സ് സ്ഥാപിച്ചു വിജയക്കൊടി പാറിക്കാന്‍ ഔസേഫ് ചാക്കോയ്ക്കു കഴിഞ്ഞു. ഔസേഫ് ചാക്കോയുടെ സഭാ ശുശ്രൂഷയെ മാനിച്ച് 2000 സെപ്റ്റംബര്‍ 14ന് ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു.


പുളിമൂട്ടില്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനായ ഷെവ. ഔസേഫ് ചാക്കോ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍, കോട്ടയം അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃദ്ധജനങ്ങള്‍ക്കുവേണ്ടിയുള്ള ബി.ടി.എം സ്ഥാപനങ്ങളുടെ ഗവേണിംഗ് ബോര്‍ഡ് അംഗവുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.