പ്രതാപ് പോത്തനു പുരസ്കാരം
പ്രതാപ് പോത്തനു പുരസ്കാരം
Monday, March 30, 2015 12:36 AM IST
തിരുവനന്തപുരം: ഐഡിയല്‍ ഫിലിം ലവേഴ്സ് ഫോറത്തിന്റെ (ഐഎഫ്എല്‍എഫ്) ചലച്ചിത്ര പ്രതിഭാ പുരസ്കാരം പ്രതാപ് പോത്തന്. മലയാളസിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് ജനറല്‍ സെക്രട്ടറി രാജഗോപാല്‍ അറിയിച്ചു. 10,001 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം നാളെ വൈകുന്നേരം ആറിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ഐഎഫ്എല്‍എഫ് ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.