പി.സി. ജോര്‍ജിനു പിന്തുണയില്ല: പി.ജെ. ജോസഫ്
പി.സി. ജോര്‍ജിനു പിന്തുണയില്ല:  പി.ജെ. ജോസഫ്
Monday, March 30, 2015 12:09 AM IST
തൊടുപുഴ: പാര്‍ട്ടി വിഷയത്തില്‍ യാതൊരു പിന്തുണയും പി.സി. ജോര്‍ജിനില്ലെന്നു കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ യാതൊരുവിധ മൌനത്തിലുമല്ല. താനുള്‍പ്പടെയുള്ള എംഎല്‍എമാരുടെ പൂര്‍ണപിന്തുണ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്കുണ്െടന്നും അദ്ദേഹം പറഞ്ഞു.


പി.സി. ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്തുനിന്നു മാറ്റണമെന്ന് എട്ട് എംഎല്‍എമാര്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്. ഈ തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചതു താനും കെ.എം. മാണിയും ചേര്‍ന്നാണ്.

സമയബന്ധിതമായി തിരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.