ബാര്‍ കോഴ: ബിജു രമേശ് ഇന്നു മൊഴി നല്‍കും
ബാര്‍ കോഴ: ബിജു രമേശ് ഇന്നു മൊഴി നല്‍കും
Monday, March 30, 2015 12:33 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശ് ഇന്നു മജിസ്ട്രേറ്റിനു മുമ്പാകെ രഹസ്യ മൊഴി നല്‍കും. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഇന്നുച്ചകഴിഞ്ഞു 2.30നു ബിജു രമേശ് മൊഴി നല്‍കുന്നത്.

ബിജു രമേശ് മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട ശബ്ദരേഖയുടെ ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ കോടതിക്കു കൈമാറും. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന എല്ലാ വിവര ങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കുമെന്നു ബിജു രമേശ് അറിയിച്ചിട്ടുണ്ട്. വിചാരണവേളയില്‍ സാക്ഷി കൂറു മാറാതിരിക്കാനാണ് അന്വേഷണ സംഘം കോടതിയില്‍ മൊഴി യെടുക്കുന്നത്.


ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, മൊഴി നല്‍കുന്ന കാര്യത്തില്‍ ബാലകൃഷ്ണപിള്ള അന്തിമതീരുമാന മെടുത്തിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.

മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായശേഷം കുറ്റപത്രം നല്‍കണമോ എന്നതില്‍ വിജിലന്‍സ് നിയമോപദേശം തേടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.