വനിതാ എംഎല്‍എമാരുടെ പരാതിയില്‍ കേസെടുക്കാത്തതു നിയമവിരുദ്ധമെന്ന്
Monday, March 30, 2015 12:29 AM IST
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ വനിതാ എംഎല്‍എമാര്‍ക്കു നേരേയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ സ്പീക്കര്‍ക്കും പോലീസിലും നല്‍കിയ പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതു നിയമവിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. അതിക്രമങ്ങള്‍ക്കെതിരേ നല്‍കിയ പരാതികളില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സാധിക്കുകയില്ലെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആസിഫ് അലി നല്‍കിയ നിയമോപദേശം നിലനില്‍ക്കുന്നതല്ലെന്നും പ്രമേയത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.