ബൈജു രക്തദാനത്തില്‍ '95'ന്റെ നിറവില്‍
ബൈജു രക്തദാനത്തില്‍   95 ന്റെ നിറവില്‍
Monday, March 30, 2015 12:29 AM IST
തിരുവനന്തപുരം: 47 വയസിനുള്ളില്‍ 95 തവണ തന്റെ രക്തം ദാനം ചെയ്ത് തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ബൈജു എസ്. മണി സമൂഹത്തിനു മാതൃകയാകുന്നു. കഴിഞ്ഞ 13നു ശ്രീചിത്രാ മെഡിക്കല്‍ കോളജിലാണ് 95-ാമത് രക്തദാനം നട ത്തിയത്. 95 തവണ ബൈജുവിന്റെ ഞരമ്പുകളില്‍നിന്നു പകര്‍ന്നു നല്കിയ ജീവ രക്തം നിരവധി മനുഷ്യര്‍ക്കു പുതുജന്മം സമ്മാനിച്ചു.

യൌവനത്തിന്റെ തുടക്കത്തില്‍ യൂണിവേഴ്സിറ്റി കോളജില്‍ രണ്ടാം വര്‍ഷ ബിരുദ പഠനകാലത്ത് ആരംഭിച്ച രക്തദാനമാണ് ബൈജു ഇപ്പോഴും തുടരുന്നത്.

എ പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട രക്തത്തിനുടമയായ ബൈജു രക്തദാനത്തെ ഏറെ പോസീറ്റിവായി കാണുന്നു. 47 വയസിനുള്ളില്‍ 40 ലിറ്ററിലധികം രക്തമാണ് മറ്റുള്ളവര്‍ക്കായി ബൈജു സ്വന്തം ശരീരത്തില്‍ നിന്നു നല്കിയത്. രണ്ടര പതിറ്റാണ്ടിനു പിന്നില്‍ യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി ക്ളാസില്‍ ഇരിക്കവേ ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കായി രക്തം ദാനം ചെയ്്താണ് ഈ മഹാദാനത്തിനു തുടക്കമിട്ടത്.രക്തം ദാനംചെയ്തുവെന്നു അന്നു വീട്ടില്‍ അറിയിച്ചപ്പോള്‍ അമ്മയും അച്ഛനും ഏറെ സ ന്തോഷത്തോടെ പ്രോത്സാഹനം തന്നു. ഇതാണു തുട ര്‍ന്നുള്ള തന്റെ രക്തദാന ത്തിനു പ്രചോദനമായതെന്നു ബൈജു പറയുന്നു. ഇപ്പോള്‍ മറ്റുള്ളവരെ രക്തദാന ത്തിനായി പ്രോത്സാ ഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനോടകം മികച്ച രക്തദാതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് അവാര്‍ഡുകളും ബൈജുവിനെ തേടിയെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ രക്തബാങ്കിലേക്ക് ആറുമാസം കൂടുമ്പോള്‍ രക്തം നല്കിയായിരുന്നു തുടക്കം. തുടര്‍ന്നു മൂന്നു മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാന്‍ തുടങ്ങി. താന്‍ മുഖാന്തിരം നിരവധിപ്പേര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിയുമ്പോഴുള്ള അവരുടെ സന്തോഷം മാത്രം മതി.


യുവജനതയെ രക്തദാന ത്തിനു പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ഇപ്പോള്‍ ശ്രീചിത്ര ആശുപത്രിയിലെത്തിയാണു രക്തദാനം നടത്തുന്നത്. താന്‍ രക്തം നല്കിയവര്‍ പലരും പിന്നീട് പല പ്പോഴും ദൂരെ ദേശങ്ങളില്‍നിന്നുപോലും കാണാനെത്താറുണ്ട്. അവരെ കാണുമ്പോള്‍ താനും ഏറെ സന്തോഷവാനാകാറുണ്െടന്നു ബൈജു പറഞ്ഞു.

ഇന്നലെ തിരുവനന്തപുരം ഐഎംഎ ഹാളില്‍ നടന്ന ചട ങ്ങില്‍ ജയറാം ബ്ളഡ് ഡൊണേഷന്‍ ഫൌണ്േടഷന്റെ നേതൃത്വത്തില്‍ ബൈജുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തിരുവനന്തപുരം നെല്ലിമൂട്ടില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ബൈജുവിന് എല്ലാ വിധ പിന്തുണയുമായി ഭാര്യ ബി ന്ദുവും ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.