ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് ആസാം സ്വദേശികള്‍ മരിച്ചു
ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് ആസാം സ്വദേശികള്‍ മരിച്ചു
Monday, March 30, 2015 12:24 AM IST
ചങ്ങനാശേരി: ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ആസാം സ്വദേശികളായ രണ്ടു തൊഴിലാളികള്‍ മരിച്ചു. രത്തുല്‍ ഗോഗോയി(29), മൈന ചങ്കമൈ(23) എന്നിവരാണു മരിച്ചത്.

ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ദൈവംപടിക്കും മിസംപടിക്കുമിടയിലുള്ള വളവിലാണ് അപകടം. ഇന്നലെ വൈകുന്നേരം 4.15-നാണു സംഭവം. രത്തുല്‍ സംഭവസ്ഥലത്തും മൈന കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രമധ്യേയുമാണ് മരിച്ചത്.

മേസ്തിരിപ്പണിക്കാരായ ഇരുവരും സുഹൃത്തുക്കളാണ്. മിസംപടിക്കല്‍ താമസിക്കുന്ന മൈനയുടെ വീട്ടില്‍ വന്ന രത്തുലിനെ കോട്ടയത്തേക്കു തിരികെ വിടുന്നതിനായി ബൈക്കില്‍ പോകുമ്പോഴാണ് അപകടം.


രത്തുലിന്റെ മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയിലും മൈനയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.