ജോര്‍ജ് വരട്ടെ, അപ്പോള്‍ പറയാം: കോടിയേരി
ജോര്‍ജ് വരട്ടെ, അപ്പോള്‍ പറയാം: കോടിയേരി
Saturday, March 28, 2015 12:07 AM IST
തൃശൂര്‍: പി.സി. ജോര്‍ജിനോട് ഇടതുപക്ഷത്തിനു തൊട്ടുകൂടായ്മയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.സി. ജോര്‍ജ് യുഡിഎഫ് വിട്ടു പുറത്തുവന്നാല്‍ ഇടതുപക്ഷം സ്വീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജ് ആദ്യം പുറത്തുവരട്ടെ, അപ്പോള്‍ ആലോചിക്കാം. പുറത്തുവരുന്നതിനുമുമ്പ് അഭിപ്രായം പറയാനാകില്ല.


എന്നാല്‍, ജോര്‍ജിനെ യുഡിഎഫില്‍നിന്നു പെട്ടെന്നു പുറത്താക്കാനാകില്ല. അഥവാ പുറത്താക്കിയാല്‍ ജോര്‍ജ്, ഉമ്മന്‍ ചാണ്ടിയെ കൊണ്േട പോരൂ. പാമോയില്‍ കേസ് അടക്കമുള്ള പ്രധാന കേസുകളില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചതു ജോര്‍ജാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നു പറയുന്നുണ്െടങ്കിലും ആരൊക്കെയാണ് അതു ചെയ്തതെന്നു പറയാന്‍ മാണിക്കു ധൈര്യമില്ലെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.